15-05-2004

ശത സപ്താഹതുല്യം തെ സഹ സംവാദമത്ഭുതം! എന്ന് കേട്ടിട്ടുണ്ടോ? ആരുടെ വരികളാണെന്നറിയാമോ? ഇല്ലെങ്കിൽ കേട്ടോളു. സുപ്രസിദ്ധ എഴുത്തുകാരിയും, സാത്വികയും, സാധ്‌വിയും, സാധാരണരിൽ അസാധാരണയുമായ വർസാനത്ത് മനക്കൽ രാധ എന്ന ബ്രാഹ്‌മണ സ്ത്രീയുടേതാണീ വരികൾ.

മുന്നിലിരിക്കുന്ന ആളുടെ സംഭാഷണം കേള്കുന്നതിനാണോ പിന്നിലിരിക്കുന്ന ആളുടെ ആജ്ഞകൾ കേൾക്കാനാണോ ഈ സപ്തായ യജ്ഞത്തിലൂടെ എന്നിക്കു സാധിച്ചത് എന്നതിൽ ഇപ്പോൾ ഒട്ടും സംശയം ഇല്ല. മഹാസ്വാർത്ഥിയായ എന്റെ 'പരബ്രഹ്മ'ത്തിന്റെ കത്തുന്ന സ്വാർത്ഥത അനുഭവിക്കാൻ തന്നെയാണ് ഈ സുദിനം ഉപകരിച്ചത്. നിന്നെ ഞാൻ എന്റെ 'പ്രാണ പ്രിയനെ' എന്നല്ല 'പ്രാണനെ' എന്ന് തന്നെയല്ലേ വിളിക്കുന്നത്?

പിന്നേയ്... ഒരു കാര്യം... എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു. നിനകിഷ്ടമാവാത്ത രീതിയിൽ ഞാൻ മറുപടി പറഞ്ഞുഎന്നത് ശരി തന്നെ. എന്നാൽ ഒരിക്കലും എനിക്കിഷ്ടപെടുന്ന തരത്തിലെ നീ സംസാരിക്കാവൂ എന്ന് ഞാൻ പറയില്ല. എനിക്കിഷ്ടമാവാത്തരീതിയിൽ നീ എത്ര സംസാരിക്കുന്നുവോ അത്രയും ഞാനതിഷ്ടപ്പെടുന്നു. കാരണം, അതിന്റെ കാരണമായ നിന്റെ വിചാരഗതി എന്ത് എന്ന് ഞാൻ മനസിലാക്കുന്നു. അതുപോലെ അച്ഛനന്മ്മമാരൊഴിച്ചു മറ്റാരെയും നമസ്കരിക്കരുത് എന്നുപറഞ്ഞാൽ ഞാൻ എന്നെ തയാറാണ്. നീ തന്ത്രവും മന്ത്രങ്ങളും പഠിക്കാൻ ശ്രമിച്ചാൽ സാഷ്ടാംഗം നമസ്കരിക്കുന്നതിന്റെ അർഥം മനസ്സിലാകും. മുട്ടുകുത്തി നിന്ന് തലകുത്തുന്നത് നമസ്കാരമല്ല. സാഷ്ടാംഗപ്രണാമം പുരുഷന്മാർക്ക് ചെയ്യാനുള്ളതാണ്. കൗരവസഭയിലേക്കു കൃഷ്‌ണൻ കടന്നുവന്നപ്പോൾ ദുര്യോധനൻ വീണ കഥ അറിയില്ലേ? നീ ഒരിക്കലും ഈശ്വരസങ്കല്പത്തെ നമസ്കരിക്കരുത് എന്ന്പറയുമെന്ന് ഞാൻ കരുതുന്നില്ല. വ്യക്തികളെ നമസ്കരിക്കുമ്പോൾ അവർ അഹങ്കാരികളാക്കുന്നു. അത് അനാവശ്യമാണ്. ഞാൻ നിന്നിൽ ഈശ്വരനെയാണ് കാണുന്നത്, ഈശ്വനിൽ നിന്നെ അല്ല. ഞാങ്ങാട്ടിരി അമ്പലത്തിൽ വച്ച് നമസ്കരിച്ചപ്പോൾ ഒന്നും പറയാത്ത ആൾ ഇവിടെ വച്ച് പറഞ്ഞത്, ആ വായനക്കാരെ ഉദ്ദേശിച്ചാണെന്നെ ഞാൻ മനസിലാക്കുനുള്ളു. അതുൾകൊണ്ടാണ് ഞാൻ ആ മറുപടി പറഞ്ഞത്. എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു. നിനക്ക് എന്നിലുള്ള അധീശ്വത്തിനു ഒരു കുറവും വരുത്താൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. അവിടെ നടന്ന കാര്യങ്ങൾ അല്ല, 'തറുതല' പറഞ്ഞു എന്ന വസ്തുതയാണ് നിന്നെ ചൊടിപ്പിച്ചത് എന്നറിയാം. സോറി ട്ടോ... ഒന്നൂല്ലയെങ്കിൽ പത്തിരുപത് വയസ്സെനിക്ക് കൂടില്ല്യേ?

അതേയ് താമസസ്ഥലത്തെ അഡ്രസ് തന്നാൽ പോസ്റ്റൽ ആയിത്തന്നെ ലേഖനങ്ങൾ തരാം. അതിലും വല്ലാതെ എണ്ണ പുരട്ടാതെ സൂക്ഷിച്ചോളാം. അല്ലെങ്കിൽ വഴുതി വീണാൽ പഠിപ്പ് നടക്കില്ല.

Comments

Popular posts from this blog

Girlfriend's best guy friend often stays in her house where I am not allowed to enter! What to do?

Pseudo-boyfriend