ശത സപ്താഹതുല്യം തെ സഹ സംവാദമത്ഭുതം! എന്ന് കേട്ടിട്ടുണ്ടോ? ആരുടെ വരികളാണെന്നറിയാമോ? ഇല്ലെങ്കിൽ കേട്ടോളു. സുപ്രസിദ്ധ എഴുത്തുകാരിയും, സാത്വികയും, സാധ്‌വിയും, സാധാരണരിൽ അസാധാരണയുമായ വർസാനത്ത് മനക്കൽ രാധ എന്ന ബ്രാഹ്‌മണ സ്ത്രീയുടേതാണീ വരികൾ. മുന്നിലിരിക്കുന്ന ആളുടെ സംഭാഷണം കേള്കുന്നതിനാണോ പിന്നിലിരിക്കുന്ന ആളുടെ ആജ്ഞകൾ കേൾക്കാനാണോ ഈ സപ്തായ യജ്ഞത്തിലൂടെ എന്നിക്കു സാധിച്ചത് എന്നതിൽ ഇപ്പോൾ ഒട്ടും സംശയം ഇല്ല. മഹാസ്വാർത്ഥിയായ എന്റെ 'പരബ്രഹ്മ'ത്തിന്റെ കത്തുന്ന സ്വാർത്ഥത അനുഭവിക്കാൻ തന്നെയാണ് ഈ സുദിനം ഉപകരിച്ചത്. നിന്നെ ഞാൻ എന്റെ 'പ്രാണ പ്രിയനെ' എന്നല്ല 'പ്രാണനെ' എന്ന് തന്നെയല്ലേ വിളിക്കുന്നത്? പിന്നേയ്... ഒരു കാര്യം... എന്റെ തെറ്റ് ഞാൻ മനസിലാക്കുന്നു. നിനകിഷ്ടമാവാത്ത രീതിയിൽ ഞാൻ മറുപടി പറഞ്ഞുഎന്നത് ശരി തന്നെ. എന്നാൽ ഒരിക്കലും എനിക്കിഷ്ടപെടുന്ന തരത്തിലെ നീ സംസാരിക്കാവൂ എന്ന് ഞാൻ പറയില്ല. എനിക്കിഷ്ടമാവാത്തരീതിയിൽ നീ എത്ര സംസാരിക്കുന്നുവോ അത്രയും ഞാനതിഷ്ടപ്പെടുന്നു. കാരണം, അതിന്റെ കാരണമായ നിന്റെ വിചാരഗതി എന്ത് എന്ന് ഞാൻ മനസിലാക്കുന്നു. അതുപോലെ അച്ഛനന്മ്മമാരൊഴിച്ചു മറ്റാരെയും ന...